Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Soto

അ​വ​യ​വ​ങ്ങ​ൾ കാ​ത്ത് 3188 പേ​ർ

കൊ​​​​​ച്ചി: നാ​​​​​ലു​​​​പേ​​​​​ർ​​​​​ക്ക് ജീ​​​​​വ​​​​​ൻ പ​​​​​കു​​​​​ത്തു​​​​ന​​​​​ൽ​​​​​കി ആ​​​​​ലി​​​​​ൻ ഷെ​​​​​റി​​​​​ൻ ഏ​​​​​ബ്ര​​​​​ഹാം എ​​​​​ന്ന പ​​​​​ത്തു മാ​​​​​സം പ്രാ​​​​​യ​​​​​മു​​​​​ള്ള കു​​​​​ഞ്ഞ് അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​​രം​​​​​ഗ​​​​​ത്ത് പു​​​​​തു​​​​​ച​​​​​രി​​​​​ത്ര​​​​​മെ​​​​​ഴു​​​​​തി മ​​​​​ട​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​നും ജീ​​​​​വി​​​​​ത​​​​​വും നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​നി​​​​​യു​​​​​മെ​​​​​ത്ര​​​​​യോ പേ​​​​​ർ! വൃ​​​​​ക്ക, ക​​​​​ര​​​​​ൾ, ഹൃ​​​​​ദ​​​​​യം... അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കാ​​​​​ൻ മ​​​​​ന​​​​​സു​​​​​ള്ള​​​​​വ​​​​​രെ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച് ആ​​​​​കു​​​​​ല​​​​​ത​​​​​ക​​​​​ളോ​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി കി​​​​​ട​​​​​ക്ക​​​​​ക​​​​​ളി​​​​​ലും വീ​​​​​ടു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ഇ​​​​​ന്ന​​​​​ലെ​​​​വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം 3188 ആ​​​​​ണ്.

അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​രം​​​​​ഗ​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​യ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഓ​​​​​ർ​​​​​ഗ​​​​​ൻ ആ​​​​​ൻ​​​​​ഡ് ടി​​​​​ഷ്യൂ ട്രാ​​​​​ൻ​​​​​സ്പ്ലാ​​​​​ന്‍റ് ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​നി​​​​​ൽ (കെ ​​​​​സോ​​​​​ട്ടോ) എ​​​​​ത്തി​​​​​യ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​ക​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് വൃ​​​​​ക്ക​​​​​ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് അ​​​​​ധി​​​​​ക​​​​​വും. 2425 രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ണു സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വൃ​​​​​ക്ക കി​​​​​ട്ടാ​​​​​ൻ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ 658 പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്.

ക​​​​​ര​​​​​ൾ ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​ത് 691 പേ​​​​​ർ. ഇ​​​​​തി​​​​​ൽ 588 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും 103 സ്ത്രീ​​​​​ക​​​​​ളുമുണ്ട്.

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 72 ഹൃ​​​​ദ്‌​​​​രോ​​​​​ഗി​​​​​ക​​​​​ൾ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഹൃ​​​​​ദ​​​​​യം മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട സ്ഥി​​​​​തി​​​​​യി​​​​​ലു​​​​​ണ്ട്. ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ത്താ​​​​​ൻ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കെ ​​​​​സോ​​​​​ട്ടോ​​​​​യി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തു കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ 21 പേ​​​​​ർ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്.

ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി സ​​​​​ന്ന​​​​​ദ്ധ അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യ​​​​​ത് ദാ​​​​​താ​​​​​ക്ക​​​​​ളെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന രോ​​​​​ഗി​​​​​ക​​​​​ളെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഏ​​​​​ഴു ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ന്ന​​​​​ത്. 2016ൽ 18 ​​​​​പേ​​​​​ർ​​​​​ക്കു ഹൃ​​​​​ദ​​​​​യ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ലൂ​​​​​ടെ പു​​​​​തു​​​​​ജീ​​​​​വ​​​​​ൻ ല​​​​​ഭി​​​​​ച്ചു. ആ ​​​​​വ​​​​​ർ​​​​​ഷം 114 വൃ​​​​​ക്ക മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ന്ന​​​​​പ്പോ​​​​​ൾ 2025ൽ ​​​​​ന​​​​​ട​​​​​ന്ന​​​​​ത് 42 എ​​​​​ണ്ണം മാ​​​​​ത്രം. ക​​​​​ര​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത് 22 പേ​​​​​രി​​​​​ൽ.

അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​ഗ്യ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലു​​​​​ള്ള രോ​​​​​ഗി​​​​​ക​​​​​ളി​​​​​ൽ കെ ​​​​​സോ​​​​​ട്ടോ​​​​​യു​​​​​ടെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ക​​​​​ണ​​​​​ക്കി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​വ​​​​​രു​​​​​മു​​​​​ണ്ടെ​​​​​ന്ന് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

വ​​​​​യ​​​​​സ് 18ൽ ​​​​​താ​​​​​ഴെ; വേ​​​​​ണം ഹൃ​​​​​ദ​​​​​യം !

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​താ​​​​​വി​​​​​നെ തേ​​​​​ടി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ 18 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള അ​​​​​ഞ്ചു​​​​ പേ​​​​​രു​​​​​ണ്ട്. 61 പേ​​​​​ർ 18-60 പ്രാ​​​​​യ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ്. 60ന് ​​​​​മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത് ആ​​​​​റു പേ​​​​​ർ.

18ന് ​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള 31 പേ​​​​​ർ​​​​​ക്ക് വൃ​​​​​ക്ക​​​​​യും 25 പേ​​​​​ർ​​​​​ക്ക് ക​​​​​ര​​​​​ളും മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. 16-60 പ്രാ​​​​​യ​​​​​ത്തി​​​​​ലു​​​​​ള്ള 2184 പേ​​​​​രാ​​​​​ണു വൃ​​​​​ക്ക​​​​​ദാ​​​​​താ​​​​​ക്ക​​​​​ളെ തേ​​​​​ടു​​​​​ന്ന​​​​​ത്. ഈ ​​​​​പ്രാ​​​​​യ​​​​​ത്തി​​​​​ൽ 515 പേ​​​​​ർ ക​​​​​ര​​​​​ൾ​​​​​ദാ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു.

Latest News

Corehub Up